parinervanadhinam-
ഡോ. ബി.ആർ. അംബേദ്ക്കറുടെ പരിനിർവാണ ദിനാചരണം നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : അംബേദ്കർ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയോടു കൂടി പരിനിർവാണദിനം ആചരിച്ചു. ഡോ. ബി.ആർ. അംബേദ്കറുടെ ആറുപത്തിമൂന്നാം പരിനിർവാണ ദിനാചരണം അംബേദ് ക്കർ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. അനുസ്മരണ സമ്മേളനം പറവൂർ നഗരസഭാ ചെയർമാൻ ഡി. രാജ്‌കുമാർ ഉദ്ഘാടനം ചെയ്തു. തിലകൻ പാനായിക്കുളം അദ്ധ്യക്ഷത വഹിച്ചു. അംബേദ്ക്കർ വിചാര കേന്ദ്രം സെക്രട്ടറി ലൈജു പി. ഗോപാൽ മുഖ്യപ്രഭാഷണം നടത്തി .കോട്ടുവള്ളി ഗ്രാമപഞ്ചായത്തംഗം സന്ധ്യ അജി, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് രാജു മാടവന, കെ.എം. നീലാംബരൻ ശാന്തി, സൈനൻ കെടാമംഗലം, സി.ടി. ഉഷ, കെ സോമൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഷ്ടപദി സംഗീതത്തിന് ഒന്നാമതെത്തിയ അദ്വൈത് ജ്യോതിസിനേയും, തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ നിന്നും വേദാന്തത്തിനു റാങ്ക് ലഭിച്ച സചിത്രയെയും ഉപഹാരം നൽകി അനുമോദിച്ചു.. അംബേദ്കർവിചാര കേന്ദ്രത്തിനു ജിയോജിത് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ചീഫ് മാനേജർ വിജയാനന്ദ പ്രഭു നൽകിയ കമ്പ്യൂട്ടർ ആദിവാസി വിഭാഗത്തിൽപ്പെട്ട കാർത്തി ശിവന് സമ്മാനിച്ചു.