പറവൂർ : ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടം ഭാഗമായി ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ പൊതുജനങ്ങൾക്കുള്ള ബ്ളഡ് ബാങ്ക് നിരക്കുകൾ കുറച്ചു. പാക്കഡ് റെഡ് ബ്ളഡ് സെൽസ് ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് 250 രൂപയും മറ്റു വിഭാഗങ്ങൾക്ക് 500രൂപയുമാണ്. പ്ളാസ്മക്കും പ്ളേറ്റ്ലൈറ്റസിനു 250 രൂപയായി കുറച്ചു.