പറവൂർ : നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളിൽ കാൻസർ, കിഡ്നി, കരൾ, ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർക്ക് സഹായവുമായി സൗജന്യ ചികിത്സാ ധനസഹായ പദ്ധതി തുടങ്ങി. മുൻ ജില്ല ബാങ്ക് ഡയറക്ടർ ടി.ആർ. ബോസ് ധനസഹായ വിതരണോദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. നാരായണൻ, അനിതാ തമ്പി, പി.എം. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഇൻ ചാർജ് കെ.ആർ. സുമാദേവി തുടങ്ങിയവർ സംസാരിച്ചു.