പറവൂർ : കൊടുവഴങ്ങ ശ്രീനാരായണ ക്ളബ് ആൻഡ് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഐ.എം. എ, കേരള ആക്ഷൻ ഫോഴ്സ് എന്നിവയുടെ സഹകരണത്തോടെ വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജെയ്സിംഗ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് ഷിമ വിനേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി മുഖ്യപ്രഭാഷണം നടത്തി. കേരള ആക്ഷൻ ഫോഴ്സ് പ്രോഗ്രാം കോ ഓർഡിനേറ്റർ ജോബി തോമസ്, ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി, സെക്രട്ടറി ടി.വി. ഷൈവിൻ, വനിതാവേദി കൺവീനർ ഷീബ തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപകരായ ഷൈലജ വിജയൻ, പൗഷി മാത്യു, എയ്ജൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.