പറവൂർ : നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്കിൽ ജനസേവന കേന്ദ്രം തുടങ്ങി. എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. ശിവൻ, അനിത തമ്പി, കെ.ആർ. സുമാദേവി തുടങ്ങിയവർ സംസാരിച്ചു. വൈദ്യുതി, ടെലിഫോൺ ബില്ലുകൾ, ട്രെയിൻ, വിമാന ടിക്കറ്റുകൾ, പാസ്പോർട്ട് ,തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ തരം സേവനങ്ങൾ ജനസേവന കേന്ദ്രത്തിൽ ലഭ്യമാകും.