automobile
സുരേഷിന് കോലേരി എഴിപ്രത്ത് ഓട്ടോമൊബെെൽ വർക്ക്ഷോപ്പ്സ് അസോസിയേഷൻ എറണാകുളം ജില്ലാകമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീട്

കൊച്ചി: : കോലഞ്ചേരി എഴുപ്രത്ത് വീട്ടിൽ സുരേഷിനും രണ്ട് പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിനും ഇനി മനസ്സമാധാനത്തോടെ അന്തിയുറങ്ങാം. ഓട്ടോമൊബെെൽ വർക്ക്ഷോപ്പ്സ് അസോസിയേഷൻ എറണാകുളം ജില്ലാകമ്മിറ്റി കൂട്ടായ്മയാണ് സുരേഷിന്റേ കുടുംബത്തിന്റെയും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്.

ഓട്ടോമൊബെെൽ ജീവനക്കാരനായിരുന്നു സുരേഷ് . ഒരപകടത്തോടുകൂടി ഇടത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു.. ആരോഗ്യാവസ്ഥയും മോശമായി .വാടക വീട്ടിലായിരുന്നു താമസം. അമ്മ തളർന്നു കിടപ്പായതോടെ വാടകപ്പോലും കൊടുക്കാൻ കഴിയാതെ സുരേഷ് ബുദ്ധിമുട്ടി. ഭാര്യയും അമ്മയും ഏഴിലും നാലിലും പഠിക്കുന്ന രണ്ട് പെൺമക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട വർക്ക് ഷോപ്പ് ഉടമ ഗിരീഷ് എഴുപ്രത്ത് നാല് സെന്റ് സ്ഥലം സതീശന് വാങ്ങി നൽകി. .വീട് നിർമ്മാണത്തിനുള്ള മുഴുവൻ ചെലവും നൽകാമെന്ന് അസോസിയേഷൻ പ്രസിഡന്റ് സതീശൻ മേനോനും സെക്രട്ടറി കെ.ജി.ചന്ദ്രഹാസനും ഉറപ്പ് നൽകി.

അങ്ങിനെ ആർക്കിടെക്ടിനെക്കൊണ്ട് പ്ലാൻ തയ്യാറാക്കി. 70 ദിവസം കൊണ്ട് വീടിന്റെ മുഴുവൻ പണിയും പൂർത്തീകരിച്ചു നാളെ ഉച്ചയ്ക്ക് 2 ന് ഏഴിപ്രത്ത് നടക്കുന്ന ലളിതമായ ചടങ്ങിൽ ബെന്നി ബഹനാൻഎം.പി. സുരേഷിനും കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറും. . ജില്ലാ പ്രസിഡന്റ് സതീശൻ മേനോൻ അദ്ധ്യക്ഷത വഹിക്കും. വി.പി.സജീന്ദ്രൻ എം.എൽ.എ. , സെക്രട്ടറി ചന്ദ്രഹാസൻ , ജോർജ്ജ് പീറ്റർ , ഫെനിൽ എം, ബേബി ഊർപ്പായിൽ , പോൾ.ജോബ് പങ്കെടുക്കും.