nreg
എൻ. ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനത്തിൽ ജാഥാ ക്യാപ്ടൻ ടി.കെ. വത്സൻ സംസാരിക്കുന്നു. കെ.എ. സാജിത്, റഷീദ സലിം, കെ.പി. രാമചന്ദ്രൻ, പരമേശ്വരൻ എന്നിവർ സമീപം

മൂവാറ്റുപുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള വാഹന പ്രചരണ ജാഥക്ക് മൂവാറ്റുപുഴ ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.യൂണിയൻ ജില്ലാ സെക്രട്ടറി ടി.കെ. വത്സൻ ക്യാപ്ടനായ ജാഥ പായിപ്ര , വാളകം , ആവോലി , എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മഞ്ഞള്ളൂരിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ല ജോയിന്റ് സെക്രട്ടറി കെ.എ. സാജിത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പി. ബി. സാബു അദ്ധ്യക്ഷത വഹിച്ചു. സ്വീകരണ യോഗങ്ങളിൽ ജാഥ അംഗങ്ങളായ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, സാജിത്, ജ്യോതിഷ് കുമാർ, കെ.പി. രാമചന്ദ്രൻ , ജാഥ ക്യാപ്ടൻ ടി.കെ. വത്സൻ എന്നവർ സംസാരിച്ചു. ഏരിയ അതിർത്തിയായ പേഴയ്ക്കാപ്പിള്ളിയിൽ നൽകിയ സ്വാകരണ യോഗത്തിൽ ആർ. സുകുമാരൻ,വി.ആർ. ശാലിനി, പഞ്ചായത്ത് മെമ്പർമാരായ വി.എച്ച്. ഷെഫീഖ്, കെ.ഇ.ഷിഹാബ്, മറിയം ബീവി നാസർ, അശ്വതി ശ്രീജിത്, പി.എസ്. ഗോപകുമാർഎന്നിവർ സംസാരിച്ചു.