കൊച്ചി: ചെറുകിട സ്വർണാഭരണ നിർമ്മാതാക്കളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ് നടപടികൾക്കെതിരെ കേരള ജുവൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് നേരിട്ടുകണ്ട് പരാതി നൽകി.
സ്വർണക്കള്ളക്കടത്ത് പിടികൂടാനെന്ന പേരിൽ നിരന്തര റെയ്ഡുകളും പ്രതികാര നടപടികളും മൂലം വലിയ പ്രതിസന്ധിയിലാണ് ചെറുകിട ആഭരണ നിർമ്മാതാക്കളെന്ന് നിവേദനത്തിൽ പറയുന്നു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയെന്ന് പ്രതിനിധി സംഘം പറഞ്ഞു.
നാഷണൽ എംപ്ളോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റും ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായ റിഷി പൽപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ധനമന്ത്രിയെ കണ്ടത്. ജുവലറി മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.കെ. സുനിൽകുമാർ, ഇ.സി. പ്രേംലാൽ, കുര്യപ്പൻ കെ. എരിഞ്ഞേരി, എ.കെ. സാബു, ജെയ്സൺ മനായി എന്നിവരും സംഘത്തിലുണ്ടായിരുന്നു.