പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ രായമംഗലം ഗ്രാമ പഞ്ചായത്ത് മുഖ്യ മന്ത്രിയുടെ ഹരിത കേരളം അവാർഡിനർഹമായി. ജില്ലാ തല അവാർഡിനാണ് പഞ്ചായത്ത് അർഹമായത്. ജില്ലയിലെ 81 പഞ്ചായത്തുകളെ പിന്തള്ളിയാണ് രായമംഗലം പഞ്ചായത്ത് അർഹത നേടിയത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമടങ്ങുന്നതാണ് അവാർഡ്. തരിശ് രഹിത പഞ്ചായത്താക്കി മാറ്റിയതിലും, മാലിന്യ സംസ്‌കരണത്തിന് നൂതന ആശയങ്ങൾ നടപ്പിൽ വരുത്തിയതും കണക്കിലെടുത്താണ് അവാർഡിന് അർഹത നേടിയത്.