കൊച്ചി: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗർ ഭവന നിർമ്മാണ പദ്ധതിയിൽ വീടുകൾ നിർമ്മിക്കാനുള്ള പ്ളോട്ടുകൾ വിൽക്കുന്നു. ലേലം, ക്വട്ടേഷൻ വ്യവസ്ഥകൾ അനുസരിച്ച് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലാണ് വില്പന നടത്തുന്നത്. 5.50 സെന്റ് മുതൽ 7.11 സെന്റ് വരെയുള്ള പ്ലോട്ടുകളാണ് വിൽപ്പനയ്ക്കുള്ളത്. ഡിസംബർ 20ന് രാവിലെ 11.30ന് എറണാകുളം റവന്യൂ ടവറിന്റെ 5ാം നിലയിലെ ഓഫീസിലാണ് ലേലനടപടികൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0484-2369059.