അങ്കമാലി: അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്ററ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്‌നോളജി യും(ഡിസ്റ്റ്) കേരള സ്റ്റേറ്റ് ജോബ് പോർട്ടലും സംയുക്തമായിഇന്ന് ഡിസ്റ്റിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പഠനം പൂർത്തിയാക്കിയവർക്കും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത ഉദ്യോഗാർത്ഥികൾ രാവിലെ 9. 30 നു ഡിസ്റ്റിൽ റിപ്പോർട്ട് ചെയ്യണം. 58 കമ്പനികളാണ് ജോബ് ഫെയറിൽ പങ്കെടുക്കുന്നത്. സ്‌പോട്ട് രജിസ്‌ട്രേഷനും ലഭ്യമാണ്. വിവരങ്ങൾക്ക് ഫോൺ: 0484 2911800, 2911811.