മൂവാറ്റുപുഴ: ബദൽ സിനിമകളുടെ സാമൂഹ്യ പ്രസക്തി ചർച്ച ചെയ്യുന്നതിനും പൊതു ഇടങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ഗ്രീൻപീപ്പിളിന്റെയും മൂവാറ്റുപുഴ കലാകേന്ദ്ര അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ ചലച്ചിത്ര സെമിനാറും സിനിമാ സംവാദവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ സമ്മേളനം ഉദ്ഘാടനം ചെയ്തു .അസീസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വിദേശ പുരസ്കാരങ്ങൾ നേടിയ സിനിമ സംവിധായകൻ ജയൻ ചെറിയാൻ ലളിതകലാ അക്കാഡമി എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ടോം ജെ വട്ടക്കുഴി, മനോജ് നാരായണൻ എന്നിവർക്കു സ്വീകരണവും നൽകി . ഡോക്ടർ ഷാജു തോമസ്, ജോസ് കരിമ്പന, പ്രകാശ് ശ്രീധർ, ടി സി ജോർജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജയൻ ചെറിയാൻ സംവിധാനം ചെയ്ത ക ബോഡി സ്കാപ്പ് , ഷേപ്പ് ഓഫ് ദ ഷേപ്പ് ലസ്, എന്നീ ചിത്രങ്ങളുടെ പ്രദർശനവും നടന്നു .സിനിമാ സംവാദത്തിൽ പിസി ജോർജ് , അനൂപ് പി ബി, അനു പോൾ , പീറ്റർ എം വി , എം ആർ കാർത്തികേയൻ, അനിൽ ജോസ് തുടങ്ങിയവർ പങ്കെടുത്തു.