കൊച്ചി: പോൺസ് ചെസ് അക്കാഡമി അങ്കമാലിയുടെ എലോ റേറ്റിംഗ് 1500ൽ താഴെയുള്ളവർക്കായി അഖില കേരള ചെസ് ടൂർണമെന്റ് ഞായറാഴ്ച (ഡിസംബർ 8) അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് അങ്കമാലി നഗരസഭാ ചെയർ പേഴ്സൺ ഗ്രേസി ടീച്ചർ ഉദ്ഘാടനം ചെയ്യും. 70,000 രൂപയും ട്രോഫികളും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും.