ആലുവ: ജീവസ് കേന്ദ്രം പ്രതിമാസ പ്രഭാഷണം ഇന്ന് വൈകിട്ട് മൂന്നിന് ജീവസ് കേന്ദ്രത്തിൽ. ''പുരാതനക്രൈസ്തവ ദേവാലയകലകളും പാരമ്പര്യങ്ങളും ചരിത്രവും'' എന്ന വിഷയത്തിൽ യു.സി.കോളേജ് ചരിത്രവിഭാഗം പ്രൊഫസർ ഡോ. ജെനി പീറ്റർ പ്രഭാഷണം നടത്തും. സെന്റ് ഡൊമിനിക്ക് ദേവാലയ വികാരി ഫാ. വർഗീസ് പൊട്ടക്കൽ ഉദ്ഘാടനം ചെയ്യും.