ആലുവ: ശിവരാത്രി മണപ്പുറത്ത് പെരിയാറിൽ മുങ്ങി നിരവധിയാളുകൾ മരണപ്പെട്ട സാഹചര്യത്തിൽ ആലുവ ഈസ്റ്റ് ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ പെരിയാറിന്റെ തീരത്ത് അപായ സൂചനാ ബോർഡുകൾ സ്ഥാപിച്ചു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇ.എസ്. സാംസൺ നിർവഹിച്ചു.
കെ.ആർ. സ്മിത, എ.എസ്.ഐ പി. സുരേഷ് , എ.എസ്.ഐമാരായ എം.ടി. റെജി, ടി.വി. ഷാജു, എം.എം. ബിനു, ടി.സി. രാജൻ, ആലുവ മഹാദേവ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് നീലകണ്ഠൻ, സെക്രട്ടറി എം.ജി. ഗോപാലകൃഷ്ണൻ, ടി.പി. രാജു എന്നിവർ സംബന്ധിച്ചു.