school-veliyanad
വെളിയനാട് ഗവൺമെന്റ് യു .പി .എസിലെ കുട്ടികൾ തങ്ങൾ നിർമ്മിച്ച സൗരക്കണ്ണടയുമായി .

ചോറ്റാനിക്കര: ഡിസംബർ 26ന് നടക്കുന്ന വലയസൂര്യഗ്രഹണത്തെ വരവേൽക്കാൻ വെളിയനാട് ഗവൺമെന്റ് യു .പി .എസിലെ കുട്ടികൾ തയ്യാറായി .വലയസൂര്യഗ്രഹണമുണ്ടാകുന്നതിന്റെ ശാസ്ത്രീയവശം മനസിലായപ്പോൾ കുട്ടികൾക്ക് ജിജ്ഞാസയായി. സൂര്യനും ചന്ദ്രനുമൊക്കെ ഗ്രഹണത്തിലെ കഥാപാത്രങ്ങളാണെന്ന് അറിഞ്ഞപ്പോൾ അത് അത്യത്ഭുതമായി മാറി .കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെളിയനാട് യൂണിറ്റ് വലയസൂര്യഗ്രഹണത്തെക്കുറിച്ച് സംഘടിപ്പിച്ച ക്ലാസിലാണ് കുട്ടികൾ ഗ്രഹണത്തിന്റെ കാണാപ്പുറങ്ങൾ മനസിലാക്കിയത് . പരിഷത്ത് മുളന്തുരുത്തി വിദ്യാഭ്യാസ സമിതി കൺവീനർ ടി.കെ .ബിജു വലയസൂര്യഗ്രഹണത്തെക്കുറിച്ച് കാസ്സെടുത്തു.അദ്ധ്യാപകരായ അഭിലാഷ് അയ്യപ്പൻ , അനിൽകുമാർ , സിന്ധു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .ഗ്രഹണം കാണുന്നതിനുള്ള സൗരകണ്ണടയുടെ നിർമ്മാണവും കുട്ടികൾ നടത്തി.