വിപുലമായ കലാ-സാംസ്ക്കാരിക പരിപാടികൾ,സെമിനാറുകൾ,സംവാദം
അങ്കമാലി :- അങ്കമാലി നഗരസഭ കൗൺസിലിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായിഡിസംമ്പർ 27 മുതൽ ജനുവരി 4 വരെ വികസനോത്സവ് നടത്തും.
ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന പരിപാടികളുടെ ഭാഗമായി വിപുലമായ കലാ-സാംസ്ക്കാരിക പരിപാടികൾ,സെമിനാറുകൾ,സംവാദംതുടങ്ങി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം നഗരസഭ എ പി കുര്യൻ മെമ്മോറിയൽ ഹാളിൽ ടെൽക്ക് ചെയർമാൻ അഡ്വ.എൻ സി മോഹനൻ നിർവ്വഹിച്ചു .ചെയർപേഴ്സൺ എം എ ഗ്രേസി അദ്ധ്യക്ഷയായിരുന്നു. ഫിസറ്റ് ചെയർമാൻ പോൾ മുണ്ടാടൻ മുഖ്യപ്രഭാഷണം നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ വി പോളച്ചൻ മുൻ നഗരസഭ അദ്ധ്യക്ഷരായ കെ .കുട്ടപ്പൻ, വത്സല ഹരിദാസ്, ബെന്നി മൂഞ്ഞേലി .സ്ഥിരം സമിതി അദ്ധ്യക്ഷരായ ലില്ലിവർഗീസ്, വിനീത ദിലീപ്, പുഷ്പമോഹൻ ,കെ കെസലി, ഷോബി ജോർജ് എന്നിവർ സംസാരിച്ചു.