ചോറ്റാനിക്കര: ക്ഷേത്രങ്ങളിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് പന്തളം രാജപ്രതിനിധിയും പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റുമായ ശശികുമാര വർമ്മ പറഞ്ഞു. ഇപ്പോൾ ശബരിമലയിൽ കാണുന്ന പൊലീസുകാരിൽ വന്ന മാറ്റം എടുത്തു പറയേണ്ടതാണ്.അയ്യപ്പന്മാരെ അറസ്റ്റ് ചെയ്യുകയും തുറനറലിൻ അടയ്ക്കുന്നതും ശരിയല്ലയെന്നും ആചാര സംരക്ഷണ സമിതി ചെയർമാൻ കൂടിയായ ശശികുമാര വർമ്മ പറഞ്ഞു. അയ്യപ്പസേവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.സതീഷ് കാക്കനാട് അദ്ധ്യക്ഷത വഹിച്ചു.ദേശീയ വൈസ് പ്രസിഡന്റ് മോഹൻ.കെ.നായർ ,തിരുവാഭരണ ഘോഷയാത്ര പാത സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് കൂഴിക്കാല, എ എ.മദനമോഹനൻ, ശാഖ സെക്രട്ടറി കെ.ജി.രാധാകൃഷ്ണൻ ,വൈസ് പ്രസിഡന്റ് ഗിരിജ വേലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. വൃശ്ചികം ഒന്നു മുതൽ രാത്രി കഞ്ഞിയും കപ്പയും ഇടത്താവളത്തിൽ നൽകുന്നുണ്ട്.