തൃക്കാക്കര : അഞ്ച് വർഷത്തിലധികം വാഹന നികുതി കുടിശിഖയുള്ളവർക്ക് അത് പരിഹരിക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു. 3-03-2014 നു മുമ്പ് നികുതി കുടിശിഖയുള്ള വാഹനങ്ങൾ, റവന്യൂ റിക്കവറി ജപ്തി നടപടികളിലിരിക്കുന്ന വാഹനങ്ങൾ, മോഷണം പോയത്, പൊളിച്ചത്, ഉടമസ്ഥാവകാശം മാറ്റാതെ വിൽപ്പന നടത്തിയ വാഹനങ്ങൾ, എന്നിവ എത്ര നികുതി കുടിശിഖ ഉണ്ടെങ്കിലും അഞ്ച് വർഷത്തെ നികുതിയുടെ ഇരുപത് ശതമാനം അടച്ച്നിയമ നടപടികളിൽ നിന്നും ഒഴിവാക്കുകയും, അത്തരം വാഹനങ്ങൾ വീണ്ടും ഉ യോഗിക്കാൻ അനുമതിയും ലഭിക്കും.ഈ ആനുകൂല്യം ഈ മാസം 31 വരെ മാത്രമാണെന്നും ആർ.ടി.ഒ.മനോജ് കുമാർ പറഞ്ഞു.