ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ തൃക്കാർത്തി​ക ആഘോഷത്തി​ന് 9ന് വൈകീട്ട് 5ന് തുടക്കമാകും.

• സൗപർണികയുടെ നൃത്തം, 6 മുതൽ കല്പാത്തി ബാലകൃഷ്ണന്റെ തായമ്പക. പെരുമ്പിള്ളി വൈഷ്ണവ നൃത്ത വിദ്യാലയത്തിന്റെ നൃത്തം.

• 10 ന് തിരുനാൾ ദിനത്തിൽ രാവിലെ 6 മുതൽ അഖണ്ഡനാമജപം, 12 തൃക്കാർത്തിക തിരുനാൾ സദ്യ, 3.30 ന് കാഴ്ചശീവേലി, 5ന് ഭക്തിഗാനമേള, 6.30 ത്രിബി​ൾ തായമ്പക, തിരുവാതിര കളി, 7.30ന് കണ്ണകി ഏകാംഗ നൃത്തശില്പം, കാർത്തിക ദീപകാഴ്ച, 8.30 മുതൽ ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യത്തോടെ തൃക്കാർത്തിക വിളക്ക്.

• 11 ന് വൈകീട്ട് 4ന് കരോക്കെ ഗാനമേള, 5 ന് ഭജൻസ്, 6 ന് നൃത്തം, 9 ന് കഥകളി, രോഹിണി വിളക്ക്,

• 12ന് വൈകീട്ട് 3.30ന് കാഴ്ചശീവേലി, 4 ന് നൃത്തം 8.30 ന് മകയിരം വിളക്ക്, 9 ന് നൃത്ത ധ്വനിയുടെ നൃത്തം.