ro
വൈറ്റില-പൊന്നുരുന്നി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന സമരം തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എസ്.സജി ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: തകർന്നുകിടക്കുന്ന വൈറ്റില പൊന്നുരുന്നി -ചളിക്കവട്ടം റോഡിന്റെ ഒന്നാം ചരമ വാർഷികദിനം ആചരിച്ച്

ബി.ജെ.പി വൈറ്റില ഏരിയ കമ്മിറ്റി. റോഡിന്റ ഇരുവശത്തുമുള്ള കടകളിലും വഴിയാത്രക്കാർക്കും എള്ളുണ്ട നൽകി ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എസ്. സജി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ബിനോയ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.ആർ.വേണുഗോപാൽ, അഡ്വ.ലാൽചന്ദ്, വൈറ്റില ഏരിയ ജനറൽ സെക്രട്ടറി സരീഷ് പെരിഞ്ചിറ, എൻ.വി.സുധീപ്, സോമൻ വളവക്കാട്ട്, പി.എസ്.ദേവദാസ്, സുനിൽ , ശ്രീജിത്ത് എന്നിവർ സംസാരിച്ചു.