കൊച്ചി : പുതുക്കിയ ജി.എസ്.ടി റിട്ടേൺ സമർപ്പണത്തെക്കുറിച്ച് നടത്തിയ ക്ലാസുകളെക്കുറിച്ചുള്ള അഭിപ്രായം തേടൽ ഇന്ന് നടക്കും. ഐ.എസ് പ്രസ് റോഡിലുള്ള സെൻട്രൽ ടാക്‌സ്, എക്‌സൈസ് ആൻഡ് കസ്റ്റംസ് ഓഫീസിൽ അക്കൗണ്ടന്റുമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ജി.എസ്.ടി റിട്ടേണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, ജി.എസ്.ടി ദായകർ എന്നിവർക്കായി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ക്ലാസിൽ പങ്കെടുത്തവരിൽ നിന്നും അഭിപ്രായം തേടൽ യോഗം രാവിലെ 10.30ന് പ്രിൻസിപ്പൽ കമ്മീഷണർ കെ.ആർ.ഉദയ് ഭാസ്‌കർ ഐ.ആർ.എസ്. ഉദ്ഘാടനം ചെയ്യും. ജോയിന്റ് കമ്മീഷണർ രാജേശ്വരി ആർ നായർ ഐ.ആർ.എസ്, അസിസ്റ്റന്റ് കമ്മീഷണർ കെ.പി. പ്രമോദ് ഐ.ആർ.എസ് എന്നിവർ പ്രസംഗിക്കും.