അങ്കമാലി: പീച്ചാനിക്കാട് താബോർ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ
പ്രാർത്ഥനായജ്ഞം തുടങ്ങി.അക്രമം ഉണ്ടാക്കി പള്ളി
പിടിച്ചെടുക്കാനുള്ള മറുപക്ഷത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ്
അങ്കമാലി മേഖലയിലെ യാക്കോബായ പള്ളികളുടെ നേതൃത്വത്തിൽ പ്രാർത്ഥനായജ്ഞം
.ഏല്യാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത
ഉദ്ഘാടനം ചെയ്തു.വികാരി ഫാ.എൽദോ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.റോജി എം.ജോൺ
എം.എൽ.എ.,മെത്രാപ്പോലീത്തമാരായ എബ്രഹാം മാർ സേവേറിയോസ്,ഐസക്ക് മാർ
ഒസ്ത്താത്തിയോസ്,അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പി.ടി.പോൾ,ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.വർഗീസ്,നഗരസഭ കൗൺസിലർമാരയ റെജി
മാത്യു,ഷോബി ജോർജ്,ഷെവലിയാർ ജിബി പോൾ,സി.പി.എം.പുളിയനം ലോക്കൽ സെക്രട്ടറി
ടി.ജെ.ജോൺസൺ,പുളിയനം എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ് കെ.എൻ.ശശി,സെക്രട്ടറി
കെ.എൻ.അച്യുതൻ,പാറക്കടവ് പഞ്ചായത്ത് അംഗങ്ങളായ ഇ.എസ്.നാരായണൻ,സന്ധ്യ
സുകുമാരൻ തുടങ്ങിയവർപ്രസംഗിച്ചു.,ട്രസ്റ്റിമാരായ എ.വി.ബാബു,എൽദോ
വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി