കൊച്ചി: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ മേഖലയിലെ ആടു വിതരണം എന്ന 14 ലക്ഷം രൂപ അടങ്കലുള്ള പദ്ധതിയുടെ ഉദ്‌ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു. മട്ടാഞ്ചേരി വെറ്റിനറി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ, കൗൺസിലർമാരായ സി.കെ.പീറ്റർ, ഗ്രേസി ജോസഫ്, ബിന്ദു ലെവിൻ,ടി.കെ.അഷ്റഫ്,സീനത്ത് അൽഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.