കൽപ്പറ്റ: വിനോദ സഞ്ചാരത്തിനായി വയനാട്ടിലെത്തിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു.എറണാകുളം മഹാരാജാസ് കോളേജിലെ എം.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥിനിയും,എറണാകുളം സ്വദേശി കളരിക്കൽ അബ്ദുൾ സലാമിന്റെ മകളുമായ റൈസാ മോൾ (22) ആണ് മരിച്ചത്.കാരാപ്പുഴ ഡാം സന്ദർശനത്തിനിടെ കുഴഞ്ഞു വീണ റൈസയെ മുട്ടിലിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.രാവിലെ എടക്കൽ ഗുഹ സന്ദർശനത്തിന് ശേഷം കാരാപ്പുഴയിലെത്തിയതായിരുന്നു സംഘം.കുറച്ച് ദിവസം മുമ്പ് വീട്ടിൽ കുഴഞ്ഞു വീണ റൈസ ചികിത്സ തേടിയിരുന്നതായും പറയുന്നുണ്ട്.