മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിനോടുള്ള പഞ്ചായത്ത് വെെസ് പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പറുടെ അവഗണന അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ വി.എം. നവാസും, കൺവീനർ ആർ. സുകുമാരനും ആവശ്യപ്പെട്ടു. വാർഡിന്റെ പൊതുവായ വികസനത്തിന് പദ്ധതികൾ തയ്യാറാക്കാതെ വികസനം മെമ്പർക്ക് ഇഷ്ടപ്പെട്ട പ്രദേശത്ത് മാത്രം ഒതുക്കുന്നത് വാർഡ് നിവാസികൾക്ക് ആക്ഷേപമുണ്ട്. ഭവനരഹിതരായ ഇരുപതിലധികം പേർ വാർഡിൽ ഉണ്ടെന്നിരിക്കെ ലെെഫ് ഭവന പദ്ധതിയിൽ ഒരാളെ പോലും തിരഞ്ഞെടുക്കാത്ത വാർഡാണിതെന്ന ശക്തമായ ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. വാർഡിലെ മുഴുവൻ ജനങ്ങൾക്കും ഗുണം ചെയ്യുന്ന മില്ലുംപടി- നിരപ്പ് റോഡിന് അനുവദിച്ച് തുക വകമാറ്റി ചിലവഴിച്ചതായും , പോയാലി ടൂറിസത്തിന് അനുവദിച്ച് 25 ലക്ഷം രൂപ ചിലവഴിക്കാതെ ലാപ്സാക്കി കളഞ്ഞതോടെ നിരവധി പേർക്ക് ലഭിക്കുമായിരുന്ന തൊഴി