മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10ന് സൗത്ത് മാറാടി വജ്ര കൺവെൻഷൻ സെന്ററിൽ നടക്കുന്ന കുടുംബ സംഗമം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘടനം ചെയ്യും. യൂണിയൻ പ്രസി‌ഡന്റ് വി.കെ.നാരായണൻ അദ്ധ്യക്ഷത വഹിക്കും. ബിജു പുളിക്കലേടത്ത് മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറയും. യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ അനുഗ്രഹ പ്രഭാഷണം നടത്തും. കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ, കൺവീനർ സജിത് നാരായണൻ, കോതമംഗലം യൂണിയൻ പ്രസിഡന്റ് അജിനാരായണൻ, സെക്രട്ടറി പി.എ. സോമൻ, കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, സജീവ് പാറയ്ക്കൽ എന്നിവർ സംസാരിക്കും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാൻ നന്ദി പറയും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ 400 പ്രതിനിധികൾ പങ്കെടുക്കും. കുടുംബ സംഗമവും വാർഷിക പൊതുയോഗവും വി‌ജയിപ്പിക്കുൻ എല്ലാ ശാഖ ഭാരവാഹികളോടും യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അഭ്യർത്ഥിച്ചു.