മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പാട്ടുകൂട്ടത്തിന്റെ വാർഷികാഘോഷം ലെെബ്രറി അങ്കണത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്രകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാഗമാലിക മ്യൂസിക്ക് സ്ക്കൂൾ ഡയറക്ടർ ആർ.എൽ.വി. ബാബുരാജ് മുഖ്യ അതിഥിയായിരിന്നു. ലെെബ്രറി പ്രസിഡന്റ് എം.കെ. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പാട്ടുകൂട്ടം കോ- ഓർഡിനേറ്റർ എ.പി. കുഞ്ഞ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ലെെബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, ലെെബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ, പാട്ടുകൂട്ടം കോ- ഓർഡിനേറ്റർമാരായ ഇ.എ. ബഷീർ, കെ.ബി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു . തുടർന്ന് നടന്ന സംഗീത വിരുന്നിൽ പി.ആർ. ശ്രീധരൻ, ജോബ് പൊറ്റാസ്, ശ്രീറാം സുശീൽ, എൻ.എം. നാസർ, അലി പായിപ്ര, മനോജ് തൃക്കളത്തൂർ , സുശീലൻ പായിപ്ര, കുഞ്ഞുമാസ്റ്റർ, ചന്ദശേഖരൻ തുടങ്ങി 21 ഗായകർ ഗാനങ്ങൾ ആലപിച്ചു. വയലിൻ സോളോ അഭിജിത്തിന്റെ വയലിൻ കച്ചേരിയോടെയാണ് സംഗീത വിരുന്നിന് സമാപനമായത്.