അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്വശ്രയ കാർഷികവിപണികളിൽ കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നു. താബോർ ഡിവിഷനിൽ വെജിറ്റബിൾ , ഫ്രൂട്ട് പ്രമോഷൻ കൗൺസിലി​ന്റെ കീഴിൽ പ്രവർത്തിക്കുന്ന ആനപ്പാറ സ്വശ്രയ കാർഷിക വിപണിയിൽ വ്യവസായ യൂണിറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് 3 ന് റോജി എം.ജോൺ.എം.എൽ.എ നിർവ്വഹിക്കും.
പഴം, പച്ചക്കറി, ഉൽപ്പാദന, വിപണനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ആനപ്പാറ വിപണിയിൽ തുറവൂർ, മഞ്ഞപ്ര, മൂക്കന്നൂർ, അയ്യംമ്പുഴ പഞ്ചായത്തുകളിലെ അറുനൂറോളം കർഷകർ അംഗങ്ങളാണ്. കൃത്രിമ വിലയിടിവ് തടയുന്നതിനുള്ള ഉപാധിയായാണ് കാർഷികവിളകളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് സൗകര്യം ഒരുക്കുന്നതെന്ന് ഡിവിഷൻ മെമ്പർ ടി.എം. വർഗ്ഗീസ് പറഞ്ഞു.