mla
ജലസേചന കനാലുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികളെ സംബന്ധിച്ച് റോജി എം. ജോണ്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും, ജലസേചനവകുപ്പ്, തൊഴിലുറപ്പ് ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തില്‍ എം.എല്‍.എ സംസാരിക്കുന്നു.

അങ്കമാലി: ജലസേചന കനാലുകളുടെ വാർഷിക പുനരുദ്ധാരണ പ്രവൃത്തികൾ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ധ്യതഗതിയിൽ പൂർത്തിയാക്കും. ജലസേചന കനാലുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ സംബന്ധിച്ച് റോജി എം. ജോൺ എം.എൽ.എ വിളിച്ചു ചേർത്ത ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും, ജലസേചനവകുപ്പ്, തൊഴിലുറപ്പ് ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തിലായിരുന്നു തീരുമാനം.
ജലസേചന വകുപ്പിന്റെകീഴിലുള്ള പുനരുദ്ധാരണ പ്രവർത്തികളുടെ ആക്ഷൻ പ്ലാൻ നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെങ്കിലും ഭരണാനുമതി ലഭ്യമായത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. മൈനർ ഇറിഗേഷനു കീഴിലുള്ള മലയാറ്റൂർനീലീശ്വരം, പാറക്കടവ് പഞ്ചായത്തുകളിലെ വിവിധ ലിഫ്റ്റ് ഇറിഗേഷനുകളുടേയും, ആവണംകോട് ലിഫ്റ്റ് ഇറിഗേഷൻറേയും പുനരുദ്ധാരണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീയാക്കും.
റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.