മൂവാറ്റുപുഴ: പെരിങ്ങഴ മറ്റപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശ്രീമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 15 വരെ വിവിധ പരിപാടുകളോടെ നടക്കും. ഒന്നാം ദിവസമായ ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യഗണപതി ഹോമം, വെെകിട്ട് 6.30ന് ദീപാരാധന രാത്രി 7ന് ആചാര്യ വരണം മാടശേരി നീലകണ്ടൻ നമ്പൂതിരിയുടെ ഭാഗവത മാഹാത്മ്യ പ്രഭാഷണം. രണ്ടാം ദിവസം വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ 7 മുതൽ വെെകിട്ട് 6 വരെ ഭാഗവത പാരായണം. ഉച്ചക്ക് പ്രസദ ഊട്ട്, വെെകീട്ട് ദീപാരാധന. തുടർന്ന് എല്ലാ ദിവസവും വിശേഷാൽ പുജകൾക്കു പുറമെ രാവിലെ 7മുതൽ വെെകിട്ട് 6 വരെ ഭാഗവത സപ്താഹ യജ്ഞം ഉണ്ടായിരിക്കും. എല്ലാ ദിവസവും പ്രഭാഷണവും , പ്രസാദ ഊട്ടും ഉണ്ടായിരിക്കും. സമാപന ദാവസമായ 15ന് ഭാഗവത സപ്താഹ യജ്ഞവും പ്രഭാഷണവും വിശേഷാൽ പൂജകളും ഉണ്ടാകുന്നതിനു പുറമെ പ്രധാന വഴിപാടായ പാൽവെണ്ണ, തൃമധുരം, തേൻ എന്നിവ വഴിപാടായി വമർപ്പിക്കാം. ചെത്തിമാല, തുളസിപ്പൂവ് എന്നിവകൊണ്ട് അർച്ചനയും നടത്താം . ഭക്തജനങ്ങൾക്ക് സപ്താഹ സമയത്ത് വഴിപാട് സമപ്പിക്കുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.