കാലടി: ശ്രീശങ്കരാ പാലത്തിന് സമാന്തരപാലമോ ഫ്ലൈ ഓവറോ വേണമെന്ന് മുസ്ലിം ലീഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.കെ. അലി അഭിപ്രായപ്പെട്ടു.സർക്കാർ പുനരവലോകനം ചെയ്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പാലം നിലവിലുള്ള പാലത്തിൽ നിന്നും 45 ഡിഗ്രി ചെരിവിൽ അശാസ്ത്രിയമായിട്ടാണ് പ്ലാൻ ചെയ്തിട്ടുള്ളത്. ഈ പ്ലാൻ സർക്കാർ പുന:പരിശോധിക്കണം.വാർത്താ സമ്മേളനത്തിൽ ജനറൽസെക്രട്ടറി എ.എം.നവാസ്, ട്രഷറർ എം.എ.അബ്ദുൾ സമദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എ.അലി, പി.കെ.ഷാജഹാൻ എന്നിവർ പങ്കെടുത്തു.