പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 ന് യൂണിയന് കീഴിലെ മുഴുവൻ ശാഖാ ഭാരവാഹികളുടേയും പ്രവർത്തകയോഗം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാൻ കെ.കെ കർണന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഹാളിലാണ് പരിപാടി. എസ്.എൻ.ഡി.പി യോഗവും ആനുകാലിക പ്രശ്‌നങ്ങളും എന്ന വിഷയത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തും.ശാഖകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും,യൂണിയൻതല സംഘടനാ പ്രവർത്തനങ്ങളിൽ ശാഖകളുടേയും, പോഷക സംഘടനകളുടേയും സജീവ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനുമായാണ് യോഗം.യൂണിയൻ അഡ്മിനിസ്ട്റേറ്റീവ് കമ്മറ്റി കൺവീനർ സജിത് നാരായണൻ,കമ്മറ്റി അംഗം എം.എ രാജു തുടങ്ങിയവർ സംബന്ധിക്കും.