മൂവാറ്റുപുഴ: വാളകം വൈസ്‌മെൻ സെന്ററിന്റെയും, വൈ.എം.സി.എ.യുടേയും നേതൃത്വത്തിൽ വാളകം സ്‌നേഹസദനിലെ മുപ്പത്തിരണ്ട് ഭിന്നശേഷിക്കാരായ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി. ക്ലബ്ബ് പ്രസിഡന്റ് എം.പി. ഏലിയാസ്, വാർഡ് മെമ്പർ ബിന്ദു ജോർജ്ജ് തുടങ്ങിയവർ ഇവരോടൊപ്പം ഭക്ഷണ കഴിച്ചു. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികൾ ഗാനങ്ങൾ ആലപിക്കുകയും , വിവധ കലാപരിപാടികൾ അവതരിപ്പിച്ചു.