പറവൂർ: വെടിമറയിൽ നഗരസഭയുടെമാലിന്യ സംസ്കരണ പ്ലാന്റിൽ മെഷീൻ തകരാറിലായതിനെ തുടർന്ന് മാലിന്യങ്ങൾ കുന്നുകൂടി. മാലിന്യം ചീഞ്ഞു നാറുന്നതിനാൽ പരിസരം ദുർഗന്ധ പൂരിതമായി. മാലിന്യങ്ങൾ മെഷീനിലിട്ടു പൊടിച്ചശേഷം ഇനോക്കുലം ചേർത്തു വളമാക്കി മാറ്റി വിപണനം നടത്തുകയാണു പതിവ്. വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന മാലിന്യങ്ങൾ നിക്ഷേപിക്കാൻ മറ്റൊരിടമില്ലാത്തതു മൂലം കൂട്ടിയിടുന്നു. അസഹ്യമായ സാഹചര്യമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.
മാലിന്യം സംസ്കരിക്കുന്നതും വളം എടുക്കുന്നതും സ്വകാര്യ കമ്പനിയാണ്. മെഷീന്റെ തകരാർ തിർക്കേണ്ടതും അവരുടെ ചുമതലയാണ്. . ഇതിനായി 35,000 രൂപ അടിയന്തരമായി നൽകാൻ തിരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ പറഞ്ഞു.
മാലിന്യം സംസ്കരിക്കുന്ന മെഷീൻ തകരാറിലായിട്ട് ഒരു മാസത്തോളമായി. തകരാർ പരിഹരിക്കുന്നതിനുള്ള നടപടികൾ രണ്ടാഴ്ച മുമ്പ് സ്വീകരിച്ചു. നാളെതകരാർ തീർക്കുന്നതിനുള്ള സാങ്കേതിക വിദഗ്ദ്ധർ എത്തും
ഡി. രാജ്കുമാർ,നഗരസഭ ചെയർമാൻ
മാലിന്യ സംസ്കരണവും വളം നിർമാണവും മുടങ്ങി.
നഗരസഭക്ക് വരുമാന നഷ്ടം