പറവൂർ : അഖിലേന്ത്യ കിസാൻ സഭ പറവൂർ മണ്ഡലം സമ്മേളനവും എം.ജെ. ജോൺ അനുസ്മരണവും ഇന്ന് (08-12) രാവിലെ ഒമ്പതിന് പറവൂർ - വടക്കേക്കര സഹകരണ ബാങ്ക് ഹാളിൽ നടക്കും. സമ്മേളനം കിസാൻ സഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസും അനുസ്മരണ സമ്മേളനം കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും ഉദ്ഘാടനം ചെയ്യും. സി.പി.എ സംസ്ഥാന കൗൺസിൽ അംഗം കമലാ സദാനന്ദൻ, കിസാൻസഭ ദേശിയ കൗൺസിലംഗം രമാശിവശങ്കരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.ടി. സുനിൽകുമാർ തുടങ്ങിയവർ സംസാരിക്കും.