ആലുവ: 'ഒരു കുട്ടി പോലും തനിച്ചാകരുത്' എന്ന പേരിലുള്ള ദേശീയ കാമ്പയിന്റെ ഭാഗമായി സ്മിത്ത്സ് ഡിറ്റക്ഷൻ സിസ്റ്റംസുമായി ചേർന്ന് നടപ്പാക്കുന്ന എസ്.ഒ.എസ് കുടുംബ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് എടത്തല എസ്.ഒ.എസ് ഗ്രാമത്തിൽ നടക്കുമെന്ന് സീനിയർ കോ വർക്സ് യൂത്ത് ജോഷി മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടിന് എസ്.ഒ.എസ് വില്ലേജ് ഡയറക്ടർ സി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സ്മിത്ത്സ് ഡിറ്റക്ഷൻ സിസ്റ്റംസ് മാനേജിംഗ് ഡയറക്ടർ വിക്രാന്ത് ത്രിലോക്കേക്കർ ഉദ്ഘാടനം ചെയ്യും. എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിൽ കുടുംബ സമാനമായ അന്തരീക്ഷത്തിലാണ് കുട്ടികളെ സംരക്ഷിക്കുന്നത്. എട്ട് കുട്ടികൾക്ക് ഒരു വീടും അമ്മയുമുണ്ട്. ഇത്തരത്തിൽ എടത്തലയിൽ 15 വീടുകളുണ്ട്.