മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര ശ്രീപള്ളിക്കാവ് ത്രിദേവീക്ഷേത്രത്തിൽ കാർത്തികമഹോത്സവവും ദീപക്കാഴ്ചയും നാളെ മുതൽ 10വരെ നടക്കും. ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽദിവാകരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. നാളെ രാവിലെ 8ന് പൂമൂടൽ, 8.30ന് ബ്രാഹ്മിണിപ്പാട്ട്, 10.30ന് ഉച്ചപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, 6.45ന് ഓട്ടൻതുള്ളൽ, 8.30ന് ട്രാക്ക്ഗാനമേള. 9ന് രാവിലെ പതിവ്പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് ഭക്തിഗാനമേള, രാത്രി 8ന് നൃത്തനൃത്യങ്ങളും അരങ്ങേറ്റവും. കാർത്തിക ദിവസമായ 10ന് രാവിലെ 8.30ന് പന്തീരടിപൂജ, 9ന് കാഴ്ചശ്രീബലി, ഉച്ചയ്ക്ക് 1ന് മഹാപ്രസാദഊട്ട്, വൈകിട്ട് 4ന് കാഴ്ചശ്രീബലി, പഞ്ചവാദ്യം, 6ന് ദീപാരാധന, ദീപക്കാഴ്ച, 7ന് താലപ്പൊലി, 7.30ന് വിളക്കിനെഴുന്നള്ളിപ്പ്, 10ന് കോമഡി ഡാൻസ് & മ്യൂസിക്കൽ നൈറ്റ് എന്നിവ നടക്കും.