കൊച്ചി : പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ വിചാരണ നീണ്ടുപോകുന്നതിലും ചികിത്സ നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസം.10 ന് എറണാകുളത്ത് മനുഷ്യാവകാശ റാലിയും സമ്മേളനവും നടത്തും. 3 ന് ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച് മറെെൻഡ്രെെവിൽ സമാപിക്കും.

പൊതുസമ്മേളനത്തിൽ വെെദ്യുതി മന്ത്രി എം.എം.മണി, തമിഴ്നാട്ടിൽ നിന്നുള്ള എ.പ്രതാപൻ എം.പി, എം.എൽ.മാരായ സി.ദിവാകരൻ, പി.ടി.റഹീം, വി.കെ.ഇബ്രാഹിംകുഞ്ഞ്, പ്രൊഫ. കെ.വി.തോമസ്, സംവിധായകൻ കമൽ, പി.രാജീവ്, സി.പി.ജോൺ തുടങ്ങിയവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.മുജീബ് റഹ്മാൻ, നേതാക്കളായ വി.എം. അലിയാർ, ജമാൽ കുഞ്ഞുണ്ണിക്കര, രാജിമണി തൃശൂർ എന്നിവർ പങ്കെടുത്തു.