തൃശൂർ: വിശ്വകർമ്മ കലാ സാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി നൽകുന്ന 'വിശ്വപ്രതിഭാ' പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയെ തിരഞ്ഞെടുത്തു. 25,000 രൂപയുടേതാണ് അവാർഡ്. ജനുവരി അഞ്ചിന് എറണാകുളം ഇടപ്പള്ളി അഞ്ചുമന ക്ഷേത്രമൈതാനിയിൽ നടക്കുന്ന രണ്ടാം വാർഷിക സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. വാർഷികത്തിന്റെ ഭാഗമായി രാവിലെ ഒമ്പത് മുതൽ കലാപരിപാടികൾ, ചിത്രശില്പ പ്രദർശനം, വികാസ് പ്രണവം 2020 മെഗാ സ്റ്റേജ് ഷോ എന്നിവയുണ്ടാകും. സിനിമ, സീരിയൽ, നാടക രംഗങ്ങളിലേതടക്കം മുന്നൂറോളം കലാകാരന്മാർ പങ്കെടുക്കും.