കോലഞ്ചേരി: പൂതൃക്ക കൃഷിഭവന്റെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അഗ്രികൾച്ചർ വിഭാഗത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. സ്‌കൂൾ മാനേജർ ഫാ. സി എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ് കുര്യൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി എസ് പിള്ള, കൃഷി ഓഫീസർ കെ.കെ ശ്രീലേഖ, പി.ടി.എ പ്രസിഡന്റ് റെജി . പോൾ, പ്രിൻസിപ്പാൾ കെ.ഐ ജോസഫ്, പി.പി മേരി, ഷിബു പോൾ, ടി.എം ബാബു എന്നിവർ സംസാരിച്ചു.