വൈപ്പിൻ: കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ ഓച്ചന്തുരുത്ത് സ്‌കൂൾ മുറത്ത് നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന് ഇന്ന് രാവിലെ 8.30ന് ജോൺ ഫെർണാണ്ടസ് എം.എൽ.എ.ശിലയിടും. കളരിക്കൽ സമാജം ഹാളിൽ സംഘടിപ്പിക്കുന്ന സ്മൃതി സംഗമവും ആദരവ് സമർപ്പണവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എസ്. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. ആശാൻ പുരസ്‌കാര ജേതാവ് കവി എസ്. രമേശനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ. കെ.കെ. ജോഷിയും പയനിർ ഗ്രൂപ്പ് ഓഫ് സ്‌കൗട്ട് അംഗങ്ങളെ കെ.എൻ. ഉണ്ണികൃഷ്ണനും ആദരിക്കും.
കേന്ദ്ര ഗ്രന്ഥശാലയോടു കൂടിയ താലൂക്ക് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിന് 3.5 സെന്റ് സ്ഥലം നൽകുന്നത് പി.ജെ. പ്ലാവിയൻസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഗ്രൂപ്പ് ഓഫ് ബോയ്‌സ് സ്‌കൗട്ട് എന്ന സംഘടനയാണ്. മന്ദിരം നിർമ്മിക്കുന്നതിന്സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 25 ലക്ഷം രൂപ അനുവദിച്ചു .