കൊച്ചി : വനം ,വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാനായി ജില്ലകൾതോറും നടത്തിവരുന്ന വനം അദാലത്ത് സംസ്ഥാനതല സമാപന സമ്മേളനം നാളെ പെരുമ്പാവൂരിൽ നടക്കും. ഇ.എം.എസ് സ്മാരക ടൗൺഹാളിൽ രാവിലെ 10.30 ന് എറണാകുളം , ആലപ്പുഴ ജില്ലകളിലെ അദാലത്ത് വനം വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. എം.പി മാരായ ഹെെബി ഈഡൻ, ഡീൻ കുര്യാക്കോസ് , ബെന്നി ബഹനാൻ , എം.എൽഎ മാരായ റോജി.എം.ജോൺ, അൻവർ സാദത്ത് , വി.കെ.ഇബ്രാഹിം കുഞ്ഞ്,

വി.ഡി.സതീശൻ, എസ്.ശർമ്മ, കെ.ജെ.മാക്സി, എം.സ്വരാജ് , ടി.ജെ. വിനോദ് , പി.ടി.തോമസ് അനൂപ് ജേക്കബ് എൽദോ എബ്രഹാം, ആന്റണി ജോൺ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് , വനം വകുപ്പ് മേധാവി പി.കെ .കേശവൻ ചീഫ് വനം കൺസർവേറ്റർമാരായ ദേവേന്ദ്രകുമാർ, ബെന്നിച്ചൻ തോമസ് ജില്ലാകളക്ടർ എസ്. സുഹാസ് , പൊലീസ് സൂപ്രണ്ട് കെ.കാർത്തിക് തുടങ്ങിയവർ പ്രസംഗിക്കും.