malampamp
തിരുവാണിയൂരിൽ പിടികൂടിയ മലമ്പാമ്പ്

കോലഞ്ചേരി: തിരുവാണിയൂർ ചാത്തൻകുഴിത്താഴത്തു നിന്നും മലമ്പാമ്പിനെ പിടികൂടി.സെന്റ് ഗ്രീഗോറിയോസ് ചാപ്പലിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് നാട്ടുകാർ പാമ്പിനെ കണ്ടെത്തിയത്. കോതമംഗലത്തെ വന്യജീവി വകുപ്പിന്റെ നിർദ്ദേശ പ്രകാരം ചാക്കിലാക്കി സൂക്ഷിച്ചു. ഇന്നലെ സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർക്ക് കൈമാറി. പ്രളയത്തിനു ശേഷം ഗ്രാമീണ മേഖലകളിൽ വ്യാപകമായി മലമ്പാമ്പുണ്ട്.