കൊച്ചി: ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊതു സമ്മേളനം ഇന്ന് വെെകീട്ട് 4 ന് എറണാകുളം വഞ്ചിസ്ക്വയറിൽ നടക്കും. വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. വസീം ആർ.എസ്., ഷംസീർ ഇബ്രാഹിം ജെയ്ൻസി ജോൺ സമർ അലി തുടങ്ങിയവർ പ്രസംഗിക്കും. പ്രൊഫ.എസ്.എ.ആർ ഗിലാനിയുടെ മക്കളായ നുസ്റത്ത് ഗീലാനി, ആത്തിഫ് ഗീലാനി എന്നിവർ മുഖ്യാതിഥികളാകും. ഫാഷിസത്തെ ചെറുക്കുക, സാഹോദര്യം ഉയർത്തിപ്പിടിക്കുക എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചാണ് സമ്മേളനം നടക്കുന്നതെന്ന് എഫ്.എം. ജനറൽ സെക്രട്ടറി, വെെസ് പ്രസിഡന്റ് നജ്ദ റെെഹാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.