ആലുവ: താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണി ഭൂരിപക്ഷം നേടി. 11 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ആറംഗങ്ങളായി. ആലുവ സർക്കിൾ സഹകരണ യൂണിയൻ ഭരണം ആദ്യമായാണ് എൽ.ഡി.എഫിന് ലഭിക്കുന്നത്.
ജനറൽ സംവരണത്തിൽകെ.എ. ചാക്കോച്ചൻ, പി.ജെ. അനിൽ, കെ.ജെ. ഗോപി മാസ്റ്റർ, ടി.എച്ച്. കുഞ്ഞുമുഹമ്മദ് എന്നിവരും വനിതാ സംവരണത്തിൽ എൻ.സി. ഉഷാകുമാരിയും , ഹരിജൻ സംവരണത്തിൽ സി.കെ. മുരളീധരനുമാണ് എൽ.ഡി.എഫ് പക്ഷത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് പക്ഷത്ത് നിന്നും ക്ഷീര സംഘത്തിന്റെയും ചെറുകി വ്യവസായ യൂണിറ്റുകളുടെയും പ്രതിനിധികൾ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വോട്ടെടുപ്പ് നടന്ന സ്ഥാനങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ലഭിച്ചത്.