കൊച്ചി: ശാന്തിഗിരി ഗുരുസ്ഥാനീയ ശിഷ്യ പൂജിത അമൃത ജ്ഞാന തപസ്വിനി ഡിസംബർ 23 ന് നവ്യജ്യോതിശ്രീ കരുണാകര ഗുരു സ്ഥാപിച്ച പാലാരിവട്ടം തമ്മനം പെെപ്പ് ലെെൻ റോഡിലെ ബ്രാഞ്ചാശ്രമം സന്ദർശിക്കും. 24,25 തീയതികളിൽ ആശ്രമത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. പ്രചരണ പരിപാടികൾ ഇന്ന് പി.ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്ട്രേഷൻ ഹെഡ് വിജയജ്ഞാന തപസ്വിനി അദ്ധ്യക്ഷത വഹിക്കും.
അമൃത ജ്ഞാന തപസ്വിനിയുടെ സന്ദർശനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ , ബോധവത്ക്കരണ ക്ളാസുകൾ, പരിസ്ഥിതി, ജീവകാരുണ്യ ,ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ വിവിധ സ്ഥലങ്ങളിൽ നടക്കും. 500-ൽപ്പരം കൊടികളും പ്രചരണ ബോർഡുകളും, വരവേൽപ്പ് ആർച്ചുകളും സ്ഥാപിക്കും. പ്രചരണ ശുചീകരണ പ്രവർത്തനങ്ങൾക്ക് അസി. ജനറൽ മാനേജർ, ജോയ് വി., ഏരിയ കോർഡിനേറ്റർമാരായ ഇ. ഗിരീഷ്, ആർ സതീശൻ, ക്യാപ്ടൻ മോഹൻദാസ് , അഡ്വ. കെ.സി സന്തോഷ് കുമാർ, ഡപ്യൂട്ടി മാനേജർ ജെ.എൽ. അഖിൽ, അഡ്വ. ചന്ദ്രലേഖ, എശോദ, വിനീത തുടങ്ങിയവർ നേതൃത്വം നൽകും.