ആലുവ: സിവിൽ സ്‌റ്റേഷൻ റോഡിൽ ബോയ്‌സ് സ്‌കൂൾ റോഡ് സംഗമിക്കുന്നിടത്ത് ഭൂഗർഭ കുടിവെള്ള പൈപ്പ് പൊട്ടി. ഇന്നലെ വൈകീട്ട് നാലുമണിക്ക് ശേഷമാണ് പൊട്ടലുണ്ടായത്. കെ.എസ്.ഇ.ബി ഭൂഗർഭ കേബിൾ പദ്ധതിയുടെ ഭാഗമായ പണികളാണ് പൈപ്പ് പൊട്ടാൻ ഇടയാക്കിയതെന്ന് പറയുന്നു.
മൂന്ന് ദിവസമായി കുന്നുംപുറം ഭാഗത്ത് കുടിവെള്ള ക്ഷാമുണ്ട്. മിനി സിവിൽ സ്‌റ്റേഷൻ പരിസരത്ത് മൂന്ന് ദിവസം മുമ്പ് പൈപ്പ് പൊട്ടിയിരുന്നു. ഈ പൈപ്പ് ശനിയാഴ്ച്ച ഉച്ചയോടെ നന്നാക്കി വെള്ളം വിട്ടതിന് പിന്നാലെയാണ് അടുത്ത പൊട്ടൽ. കെ.എസ്.ഇ.ബി അധികൃതരുംവാട്ടർ അതോറിറ്റി എ.ഇ അടക്കമുള്ളവരും വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് കൗൺസിലർ സെബി.വി.ബാസ്റ്റിൻപറഞ്ഞു.