ആലുവ: കീഴ്മാട് ഗ്രാമ പഞ്ചായത്തിൽ സാമൂഹ്യ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർക്കായി വിവിധ സ്ഥലങ്ങളിൽ മസ്റ്ററിംഗ് ക്യാമ്പുകൾ നടത്തുന്നു. വാർഡുകളും തിയതിയും സ്ഥലവും: വാർഡ് ആറ്, ഏഴ്, തിങ്കൾ ചാലക്കൽ ദാറുസലാം സ്‌കൂൾ. വാർഡ് രണ്ട്, നാല്, അഞ്ച്, ബുധൻ കുട്ടമശേരി യുവജന വായനശാല. വാർഡ് മൂന്ന്, പതിനൊന്ന്, വെള്ളി, കീഴ്മാട് കുന്നുംപുറം ബ്ലൈൻറ് സ്‌കൂൾ. രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് മസ്റ്ററിംഗ്.അതാത് വാർഡുകളിൽ പെൻഷൻ വാങ്ങുന്നവർ ആധാർ കാർഡുമായി അതാത് വാർഡുകൾക്ക് അനുവദിച്ച സ്ഥലങ്ങളിൽ എത്തണം.