കൂത്താട്ടുകുളം: രാജ്യത്തെ വർഗീയവത്കരിക്കാനുള്ള കേന്ദ്ര നയം വ്യാപാര വ്യവസായ മേഖലയെയും തകർക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. കൂത്താട്ടുകുളത്ത് വ്യാപാരി വ്യവസായി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരക്ഷിതമായ അന്തരീഷത്തിൽ ആളുകൾക്ക് വിപണിയിൽ പണം ചിലവഴിക്കാനുള്ള താല്പര്യം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
സമിതി ജില്ലാ പ്രസിഡന്റ് ടി.എം അബ്ദുൾ വാഹിദ് അധ്യക്ഷത വഹിച്ചു. മികച്ച സേവനപ്രവർത്തനങ്ങൾ നടത്തിയ കളമശേരി പാതാളം യൂണിറ്റ്, കൊച്ചി ടൂവീലർ അസോസിയേഷൻ, സംസ്ഥാന അദ്ധ്യാപക പുരസ്‌കാര ജേതാവ് സിംല കാസിം എന്നിവരെ ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ ആദരിച്ചു. ബിസിനസ് എക്‌സലൻസ് അവാർഡ് എം.എൻ ബാഷിറിനും നായനാർക്കും കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം സമ്മാനിച്ചു. സമിതി ജില്ലാ സെക്രട്ടറി സി.കെ ജലീൽ, സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി, ജില്ലാ ട്രഷറർ ടി.വി. സന്തോഷ് എന്നിവർ സംസാരിച്ചു.